Wednesday, November 2, 2011

കഅ‌‌ബ ചുറ്റുന്നവര്‍ അല്ലെങ്കില്‍ വായനക്കാരെ ചുറ്റിക്കുന്നവര്‍
































നവമ്പര്‍ രണ്ടാം  തിയ്യതിയിലെ മാതൃ ഭൂമിപത്രത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ കഅ‌‌ബ പ്രദക്ഷിണം വെക്കുന്നതിന്റെ ചിത്രത്തിന്ന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പുനോക്കുക. കഅ‌‌ബ ചുറ്റുന്ന വിശ്വാസികളാണത്രേ..കഅബ വലം വെക്കുക പ്രദക്ഷിണം ചെയ്യുക എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ ചുറ്റല് ഇതാദ്യമായിട്ടാണ്.ഗതികേടുകൊണ്ട് വട്ടം ചുറ്റി എന്നും അവനെന്നെ വട്ടം ചുറ്റിച്ചുകളഞ്ഞു എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇതെന്തു ചുറ്റലാണപ്പാ?. വ്യാഴാഴ്ച ഇശാ നിസ്കാര ത്തിന്നു ശേഷം മിനായിലേക്കു പ്രയാണം തുടങ്ങുമെന്ന വിവരവും നല്കുന്നുണ്ട്. ക‌‌അബ പ്രദക്ഷിണം വെക്കുന്ന എന്നോ ഇശാ നമസ്കാരത്തിന്നു ശേഷം എന്നോ ഒക്കെ എഴുതിയാല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് മനസ്സിലാവില്ല എന്നു കരുതിയായിരിക്കാം. പാവം "പുഗ്ഗ് ന്നും പറയും പൂ ന്നും പറയും പിന്നെ നമ്പ്യാര് കുട്ടി പറഞ്ഞതും പറയും " എന്ന നിലവാരത്തില്‍ തന്നെയാണ് കക്ഷികള്‍ എന്നു കരുതിയാവം  പാവം. ഏതായാലും  ബ്രാണ്മണന്റെ പ്രദക്ഷിണവും ശൂദ്രന്റെ വലം വെക്കലും ഇസ്ലാമിന്റെ ചുറ്റലും ദൈവത്തിന്ന്‍മനസ്സിലാകും എന്നു സമാധാനിക്കാം.
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍  അതിലേക്ക് അനുയോജ്യങ്ങളായ പദങ്ങളും തെരഞ്ഞെടുക്കുന്നു.